കംപാല: ഉഗാണ്ടയിൽ വിനോദസഞ്ചാരത്തിനു പോയ സ്കൂൾ കുട്ടികളുടെ ബസ് അപകടത്തിൽപ്പെട്ട് 21 പേർ മരിച്ചു. ഇതിൽ 20 പേരും വിദ്യാർഥികളാണ്. എൻഡജെ എന്ന സ്ഥലത്തുള്ള കിംഗ് ഡേവിഡ് സ്കൂളിലെ വിദ്യാർഥികളുടെ ബസാണ് വ്യാഴാഴ്ച വൈകുന്നേരം അപകടത്തിൽപ്പെട്ടത്.
വിദ്യാർഥികൾ വെള്ളച്ചാട്ടം കണ്ടു മടങ്ങവേ നിയന്ത്രണം നഷ്ടപ്പെട്ട ബസ് വലിയ കല്ലിൽ ഇടിച്ചു മറിയുകയായിരുന്നു. മെക്കാനിക്കൽ തകരാറാണ് അപകടത്തിനു വഴിവച്ചതെന്നു കരുതുന്നു. സ്കൂൾ ജീവനക്കാരടക്കം ഒട്ടേറെപ്പേർക്കു പരിക്കേറ്റു.